കര്‍ണാടകയിലെ പ്രളയ ബാധിത മേഖലകളില്‍ അമിത് ഷാ ഇന്ന് വ്യോമ സന്ദര്‍ശനം നടത്തും

ന്യൂഡല്‍ഹി: കര്‍ണാടകയിലെ പ്രളയബാധിത മേഖലകളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് വ്യോമ സന്ദര്‍ശനം നടത്തും. ബെലഗാവി ജില്ലയിലെ പ്രദേശങ്ങളിലാണ് അമിത് ഷാ വ്യോമ സന്ദര്‍ശനം നടത്തുന്നത്.

മഴ ശമിച്ചുവെച്ചങ്കിലും ബെലഗാവി, ഹവേരി ജില്ലകളില്‍ രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. ആയിരക്കണക്കിനാളുകളാണ് ഇപ്പോഴും കുടുങ്ങി കിടക്കുന്നത്. കനത്ത മഴയില്‍ 30 ഓളം പേരാണ് മരിച്ചത്.

ബെല്‍ഗാമില്‍ ഗര്‍ഭിണികളായ രണ്ട് സ്ത്രീകളും രണ്ട് പിഞ്ചുകുട്ടികളും ഉള്‍പ്പെടെ കുടുങ്ങി കിടന്ന 85പേരെ എന്‍ഡിആര്‍എഫ് സംഘം രക്ഷപ്പെടുത്തിയിരുന്നു. ശക്തമായ മഴയില്‍ കര്‍ണാടകയിലെ 17 ജില്ലകളാണ് വെള്ളപ്പൊക്കത്തില്‍ അകപ്പെട്ടത്.

Top