പുതിയ പ്രചാരണ തന്ത്രവുമായി ബിജെപി; അമിത് ഷായുടെ വെര്‍ച്വല്‍ റാലി ഇന്ന്

പാറ്റ്‌ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര ആഭ്യന്തരമന്ത്രിയും മുന്‍ ബിജെപി അധ്യക്ഷനുമായ അമിത് ഷാ ഇന്ന്് വെര്‍ച്വല്‍ റാലിയിലൂടെ വോട്ടര്‍മാരെ അഭിസംബോധന ചെയ്യും.

യൂട്യൂബ്, ഫേസ്ബുക്ക് ലൈവ്, നമോ ആപ്പ് എന്നിവയിലൂടെ 243 മണ്ഡലങ്ങളിലെ ഒരുലക്ഷത്തോളം വോട്ടര്‍മാരുമായി അമിത് ഷാ സംവദിക്കുമെന്ന് ബിജെപി ബിഹാര്‍ ഘടകം അറിയിച്ചു.ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബീഹാറിലെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഔദ്യോഗിക സമാരംഭമായാണ് ഈ വെര്‍ച്വല്‍ റാലി.

അടുത്ത തവണ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കണമെന്ന എല്‍ജെപിയുടെ ആവശ്യം ബിജെപി നേരത്തെ തന്നെ തള്ളിയിരുന്നു. നിതീഷ് കുമാര്‍ തന്നെയാകും സഖ്യത്തിന്റെ മുഖമെന്നും ബിജെപി വ്യക്തമാക്കിയിരുന്നു.

നിലവില്‍ ബിജെപിയെ കൂടാതെ ജെഡിയു, എല്‍ജിപി എന്നീ പാര്‍ട്ടികളാണ് എന്‍ഡിഎ സഖ്യത്തിലുള്ളത്.

കോവിഡ് കാലത്ത് തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രം ആകെ മാറ്റിയിരിക്കുകയാണ് ബിജെപി. കൊവിഡ് 19 ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പരമ്പരാഗത രീതികള്‍ക്ക് പകരം സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയാണ് ബിജെപി തന്ത്രങ്ങള്‍ മെനയുന്നത്.

Top