പൗരത്വ നിയമഭേദഗതി: ബിജെപിയുടെ ബഹുജന സമ്പര്‍ക്ക പരിപാടി ഇന്ന്, ഉദ്ഘാടനം അമിത് ഷാ

ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ച് രാജ്യമെങ്ങും ബിജെപി സംഘടിപ്പിക്കുന്ന ബഹുജന സമ്പര്‍ക്ക പരിപാടിക്ക് ഇന്ന് തുടക്കം. ഡല്‍ഹിയില്‍ നടക്കുന്നപരിപാടികേന്ദ്ര ആഭ്യന്തരമന്ത്രിയും പാര്‍ട്ടി അധ്യക്ഷനുമായ അമിത് ഷാ ഉദ്ഘാടനം ചെയ്യും. മുപ്പതിനായിരത്തോളം പ്രവര്‍ത്തകര്‍ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തും. ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് ജെ പി നഡ്ഡ, വൈസ് പ്രസിഡന്റ് ശ്യാം ജാജു എന്നിവരും പങ്കെടുക്കും. തിരുവനന്തപുരത്തെ സമ്മേളനത്തില്‍ കിരണ്‍ റിജിജു പങ്കെടുക്കും.

ഡല്‍ഹിയില്‍ രാവിലെ 11.30 ക്ക് ഇന്ദിര ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആണ് സമ്മേളനം. തെരഞ്ഞെടുപ്പ് പ്രചരണത്തിന് പ്രവര്‍ത്തകരെ തയ്യാറാക്കുകയാണ് റാലിയുടെ ലക്ഷ്യം.

നിയമത്തെ അനുകൂലിച്ച് രാജ്യമെങ്ങും ബിജെപി സംഘടിപ്പിക്കുന്ന പ്രചാരണത്തിന്റെ ഭാഗമായാണ് അമിത് ഷാകേരളത്തിലും എത്തും. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചുള്ള റാലിയില്‍ പങ്കെടുക്കാന്‍ അമിത് ഷാഈ മാസം കേരളത്തിലെത്തും എന്നാണ് വിവരം.

Top