രാജ്യസഭ തിരഞ്ഞെടുപ്പ് : ബിജെപി അധ്യക്ഷന്‍ അമിത്ഷാ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

പാറ്റ്‌ന: ബിജെപി അധ്യക്ഷന്‍ അമിത്ഷാ ഗുജറാത്തിലെ രാജ്യസഭാ സീറ്റിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.

കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും കോണ്‍ഗ്രസ്സില്‍ നിന്ന് രാജി വച്ച് ബിജെപിയില്‍ ചേര്‍ന്ന ബല്‍വന്ത് സിംഗ് രാജ്പുത്തും അമിത്ഷാക്കൊപ്പം പത്രിക സമര്‍പ്പിച്ചിട്ടുണ്ട്.

ഗുജറാത്തില്‍നിന്നു നാല് തവണ അമിത് ഷാ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ഗുജറാത്തിലെ നിയമസഭാംഗത്വം രാജിവച്ചായിരുക്കും അമിത് ഷാ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. സ്മൃതി ഇറാനി നിലവില്‍ ഗുജറാത്തില്‍നിന്നുള്ള രാജ്യസഭാംഗമാണ്. ആഗസ്ത് എട്ടിനാണ് രാജ്യസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുക.

Top