ഡല്‍ഹിയില്‍ സമൂഹ വ്യാപനം ഉണ്ടായിട്ടില്ലെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സാമൂഹ്യ വ്യാപനം ഉണ്ടായിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ഭയപ്പെടേണ്ട ആവശ്യമില്ലെന്ന് പറഞ്ഞ അമിത് ഷാ ഈ വിഷയത്തില്‍ മൂന്ന് മുതിര്‍ന്ന ഡോക്ടര്‍മാരുമായി കൂടിക്കാഴ്ച നടത്തിയെന്നും പറഞ്ഞു

ജൂലൈ അവസാനത്തോടെ അഞ്ചര ലക്ഷം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തേക്കാമെന്ന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ പ്രസ്താവന അമിത് ഷാ.തള്ളി ഡല്‍ഹി സര്‍ക്കാരും കേന്ദ്രവും ഒരുമിച്ചാണ് പ്രതിരോധ പ്രവര്‍ത്തനം നടത്തുന്നത്. ചില ഘട്ടങ്ങളില്‍ രാഷ്ട്രീയപരമായ അഭിപ്രായങ്ങള്‍ വിവാദങ്ങള്‍ക്ക് വഴി വയ്ക്കുന്നുണ്ട്. എന്നാല്‍ ഇതൊന്നും യോജിച്ച തീരുമാനമെടുക്കുന്നതില്‍ തടസമാകാറില്ലെന്നും അമിത് ഷാ പ്രതികരിച്ചു.

ഡല്‍ഹിയില്‍ സമൂഹ വ്യാപനം ഉണ്ടായിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു. രാജ്യത്തെ ഏട്ടു സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം ആശങ്കാജനകമെന്നും രോഗവ്യാപനം തടയാന്‍ പരിശോധകള്‍ ഇനിയും കൂട്ടണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

മഹാരാഷ്ട്ര കഴിഞ്ഞാല്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഡല്‍ഹിയാണ് രണ്ടാമത്.. 80,000ല്‍ അധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച രാജ്യ തലസ്ഥാനത്ത് 2,558 പേര്‍ക്കാണ് വൈറസ് മൂലം ജീവന്‍ നഷ്ടമായത്.

Top