അനധികൃത കുടിയേറ്റക്കാരെ 5 വര്‍ഷത്തിനകം പുറത്താക്കുമെന്ന് അമിത്ഷാ

ജാര്‍ഖണ്ഡ് : അനധികൃത കുടിയേറ്റക്കാരെ 5 വര്‍ഷത്തിനകം പുറത്താക്കുമെന്ന് അമിത്ഷാ. അടുത്ത പൊതു തിരഞ്ഞെടുപ്പിനു മുന്‍പ് നുഴഞ്ഞുകയറ്റക്കാരെ രാജ്യത്ത് നിന്ന് പുറത്താക്കുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചു.

അനധികൃത കുടിയേറ്റക്കാരെ പുറത്താക്കരുതെന്നാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറയുന്നത്. അവര്‍ എവിടെപ്പോകും, അവര്‍ എന്തു ഭക്ഷിക്കും തുടങ്ങിയ ചോദ്യങ്ങളാണ് രാഹുല്‍ ഉന്നയിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയേയും കോണ്‍ഗ്രസിനേയും രാഷ്ട്രീയ ജനതാ ദളിനേയും അമിത് ഷാ വിമര്‍ശിച്ചു. ബിജെപിയെ പുറത്താക്കാമെന്ന് പ്രതിപക്ഷ സഖ്യം മോഹിക്കേണ്ട. 55 വര്‍ഷത്തെ ഭരണം കൊണ്ട് കോണ്‍ഗ്രസ് ജാര്‍ഖണ്ഡിനു എന്താണ് നല്‍കിയതെന്നും ജാര്‍ഖണ്ഡിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ അമിത് ഷാ ചോദിച്ചു.

Top