കർഷക സമരം, ചർച്ചക്ക് തയ്യാർ എന്ന് അമിത് ഷാ

ൽഹി: കർഷകരുമായി ചർച്ച നടത്താൻ സർക്കാർ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ചർച്ചയ്ക്കായി ഡിസംബർ മൂന്നിന് കേന്ദ്ര കൃഷിമന്ത്രി കർഷകരെ ക്ഷണിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കർഷകരുടെ എല്ലാ പ്രശ്നങ്ങളും ആവശ്യങ്ങളും സസൂക്ഷ്മം പരിശോധിക്കാൻ സർക്കാർ തയ്യാറാണെന്നും അമിത് ഷാ പറഞ്ഞു.

തണുപ്പത്ത് ദേശീയപാതയിൽ പല സ്ഥലങ്ങളിലും ട്രാക്ടറുകളിലും മറ്റുമാണ് കർഷകർ കഴിയുന്നതെന്നും, കർഷകരെ മറ്റൊരിടത്തേക്ക് മാറ്റാൻ ഡൽഹി പോലീസ് തയ്യാറാണെന്നും, ദയവായി കർഷകരോട് അവിടേക്ക് പോകാനും അമിത് ഷാ പറഞ്ഞു.

Top