2021ല്‍ ബംഗാളില്‍ ബിജെപി അധികാരത്തിലേറുമെന്ന് അമിത് ഷാ

കൊല്‍ക്കത്ത:വരാനിരിക്കുന്ന 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ ഭൂരിപക്ഷത്തോടെ ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) പശ്ചിമ ബംഗാളില്‍ അടുത്ത സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.നെറ്റ് വര്‍ക്ക് 18 ന്റെ എഡിറ്റര്‍ ഇന്‍ ചീഫ് രാഹുല്‍ ജോഷിയ്ക്ക് തിങ്കളാഴ്ച നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ലാണ് ഷായുടെ ഈ അവകാശവാദം.

‘പശ്ചിമ ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ നിലവില്‍ വരണമെന്ന് മമതാജി (മമതാ ബാനര്‍ജി) ആഗ്രഹിക്കുകയാണെങ്കില്‍ ബംഗാളുമായി ബന്ധപ്പെട്ട മമതയുടെ എല്ലാ ആശകളും നിറവേറ്റപ്പെടും. കാരണം ബംഗാളിലെ ജനങ്ങള്‍ പരിവര്‍ത്തനം ആഗ്രഹിക്കുന്നുണ്ട്. വലിയ ഭൂരിപക്ഷത്തോടെ ബംഗാളില്‍ അടുത്ത തവണ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറും’, അമിത് ഷാ പറഞ്ഞു.

രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ കുടിയേറ്റ തൊഴിലാളികളാണ് ദുരിതത്തിലായതെന്ന് കേന്ദ്ര സര്‍ക്കാരിനെ ബാനര്‍ജി കുറ്റപ്പെടുത്തി രണ്ട് ദിവസത്തിന് ശേഷമാണ് ഷായുടെ പ്രസ്താവന.

‘കേന്ദ്രത്തിന്റെ പൊടുന്നനെയുള്ള ലോക്ക്ഡൗണ്‍ പ്രഖ്യാപനത്തില്‍ കുടിയേറ്റ തൊഴിലാളികള്‍ വലിയ പ്രശ്നങ്ങളാണ് അനുഭവിച്ചത്. കോവിഡ് പ്രതിസന്ധി ഞങ്ങള്‍ക്ക് കൈകാര്യം ചെയ്യാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാരിന് തോന്നിയിരുന്നെങ്കില്‍ അവര്‍ എന്ത് കൊണ്ട് സ്വയം കൈകാര്യം ചെയ്തില്ല എന്ന് ആഭ്യന്തര മന്ത്രിയോട് ഞാന്‍ നേരത്തെ ചോദിച്ചിരുന്നു. രാഷ്ട്രീയം കളിക്കാനുള്ള സമയമല്ലിത്. ഈ കുടിയേറ്റതൊഴിലാളികളെയെല്ലാം ഞങ്ങളെവിടെയാണ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ വെക്കേണ്ടതെന്നായിരുന്നു മമതാ ബാനര്‍ജി ചോദിച്ചിരുന്നത്.

Top