നാല് മാസത്തിനുള്ളില്‍ അംബര ചുംബിയായ രാമക്ഷേത്രം അയോധ്യയില്‍ ഉയരും:അമിത് ഷാ

ഭോപ്പാല്‍: നാല് മാസത്തിനുള്ളില്‍ അംബര ചുംബിയായ രാമക്ഷേത്രം അയോധ്യയില്‍ ഉയരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മധ്യപ്രദേശിലെ ജബല്‍പൂരില്‍ കഴിഞ്ഞ ദിവസം ബിജെപി പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് സംഘടിപ്പിച്ച പരിപാടിയിലാണ് നാല് മാസത്തിനകം രാമക്ഷേത്രമെന്ന വാഗ്ദാനം ആവര്‍ത്തിച്ചത്.

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്നത് എല്ലാവരുടെയും ആവശ്യമാണ്. എന്നാല്‍, കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പറയുന്നത് ക്ഷേത്രം നിര്‍മിക്കരുതെന്നാണ്. നിങ്ങളുടെ ശക്തി ഉപയോഗിച്ച് ആകുന്നത്ര നിങ്ങള്‍ ക്ഷേത്ര നിര്‍മാണത്തെ എതിര്‍ത്തോളൂ. പക്ഷേ, നാല് മാസത്തിനുള്ളില്‍ അംബര ചുംബിയായ രാമക്ഷേത്രം അയോധ്യയില്‍ ഉയരുക തന്നെ ചെയ്യുമെന്ന് അമിത് ഷാ പറഞ്ഞു.

സിഎഎ സംബന്ധിച്ച് പ്രതിപക്ഷം ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണെന്ന് അമിത് ഷാ ആരോപിച്ചു.

അതേസമയം അമിത് ഷായുടെ റാലിക്കിടെ പ്രതിഷേധിക്കാന്‍ ശ്രമിച്ച എന്‍എസ്‌യു പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു.

Top