ബംഗാൾ അധികാരത്തിന് കരുക്കൾ നീക്കി അമിത് ഷാ

കൊൽക്കത്ത: ബംഗാളിൽ പോരാട്ടം ശക്തമാക്കി അമിത് ഷാ. ബംഗാൾ പിടിക്കാനുള്ള രാഷ്ട്രീയ നീക്കങ്ങളും ശക്തമാക്കിയിരിക്കുകയാണ് അമിത്ഷാ. അമിത്ഷാ നടത്തിയ മിഡ്നാപ്പൂരിലെ റാലിയിൽ തൃണമൂൽ വിട്ട സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ സിപിഎം, കോണ്‍ഗ്രസ് അംഗങ്ങൾ ഉൾപ്പടെ ഒമ്പത് സിറ്റിംഗ് എം.എൽ.എമാരും ഒരു തൃണമൂൽ എം.പിയും മുൻ എം.പിയും ബി.ജെ.പിയിൽ ചേര്‍ന്നു. ഇരുനൂറിലധികം സീറ്റുകൾ നേടി പശ്ചിമബംഗാളിൽ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് അമിത്ഷാ പറഞ്ഞു.

ഇതൊരു തുടക്കം മാത്രമാണ് തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ തൃണമൂൽ കോണ്‍ഗ്രസിൽ മമത മാത്രമെ അവശേഷിക്കൂ. 2021ൽ ബംഗാൾ ഭരിക്കുക ബിജെപി മുഖ്യയായിരിക്കും. മിഡ്നാപ്പൂര്‍ റാലിയിൽ അമിത്ഷായിൽ നിന്ന് ബി.ജെ.പി അംഗത്വം  സ്വീകരിച്ച സുവേന്ദു അധികാരി മമത ബാനര്‍ജി ബംഗാളിനെ തകര്‍ത്തുവെന്ന് ആരോപിച്ചു. ചെവി തുറന്ന് മമത കേൾക്കണം, ഇരുനൂറിലധികം സീറ്റുകൾ നേടി ബി.ജെ.പി അധികാരത്തിൽ വരാൻ പോവുകയാണ് എന്നും അമിത് ഷാ പറഞ്ഞു.

Top