ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ശിവസേന മേധാവി ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തി

മുംബൈ: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ശിവസേന മേധാവി ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തി. പാല്‍ഗറില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ച് ശിവസേന മത്സരത്തിനിറങ്ങിയതിന് പിന്നാലെയാണ് അമിത് ഷാ നേരിട്ടെത്തി താക്കറെയെ സന്ദര്‍ശിച്ചിരിക്കുന്നത്.

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവസ്, സംസ്ഥാന അധ്യക്ഷന്‍ റാവോസാഹേബ്, വിദ്യാഭ്യാസ മന്ത്രി വിനോദ് താവ്ഡെ എന്നിവര്‍ക്കൊപ്പമായിരുന്നു അമിത് ഷാ താക്കറെയുമായി കൂടിക്കാഴ്ച നടത്തിയത്. ശിരോമണി അകാലിദള്‍ പ്രസിഡന്റ് സുഖ്ബിര്‍ ബാദലിനെയും മകനെയും സന്ദര്‍ശിക്കാന്‍ നാളെ ചണ്ഡീഗഡിലേക്ക് അമിത് ഷാ തിരിക്കും.

2019 ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്കെതിരെ വിമര്‍ശനാത്മക നിലപാട് സ്വീകരിക്കുകയും അതൃപ്തി പ്രകടിപ്പിക്കുന്നവരെയും സഖ്യത്തില്‍ ചേര്‍ത്ത് എന്‍ഡിഎയെ കൂടുതല്‍ ശക്തമാക്കുന്നതിനുള്ള ക്യാമ്പയിന്റെ ഭാഗമായാണ് അമിത് ഷായുടെ യാത്രകള്‍.

Top