അമിത് ഷായുടെ ലീഡ് 5 ലക്ഷം കഴിഞ്ഞു; രാജ്യത്ത് മോദി തരംഗം ആഞ്ഞടിക്കുന്നു

ഗാന്ധിനഗര്‍: പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മോദി തരംഗത്തില്‍ ഗുജറാത്തിലെ ഗാന്ധി നഗറില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സിജെ ചാവ്ടയ്‌ക്കെതിരെ അമിത് ഷായ്ക്ക് 5,26,550 വോട്ടിന്റെ ലീഡ്. മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനി ആറ് തവണ മത്സരിച്ച് വിജയിച്ച ഗുജറാത്തിലെ ഗാന്ധി നഗര്‍ മണ്ഡലത്തിലാണ് അമിത് ഷായുടെ മിന്നുന്ന പ്രകടനം. നിലവില്‍ രാജ്യത്തെ ഏറ്റവും കൂടിയ ലീഡാണ് അമിത് ഷായ്ക്കുള്ളത്.

ഡല്‍ഹിയിലും ഗുജറാത്തിലും എല്ലാ സീറ്റുകളിലും ബിജെപിക്കാണ് ലീഡ്. യുപിയില്‍ മഹാസഖ്യത്തെ അപ്രസക്തമാക്കിയാണ് എന്‍ഡിഎയുടെ മുന്നേറ്റം.

Top