കഴിഞ്ഞ 25 വര്‍ഷമായി പ്രധാനമന്ത്രി ഒരു അവധിക്കാലം പോലും ആഘോഷിച്ചിട്ടില്ല; അമിത്ഷാ

സാഗര്‍ : ഇന്ത്യക്കുവേണ്ടി വീറോടെ പൊരുതിയ രക്ഷസാക്ഷികളെ അപമാനിക്കുകയാണ് കാണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചെയ്തതെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ. മധ്യപ്രദേശിലെ ബമോരയില്‍ ബിജെപി റാലിയില്‍ സംസാരിക്കവെയാണ് അമിത്ഷാ പറഞ്ഞു.

കഴിഞ്ഞ 25 വര്‍ഷമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു അവധിക്കാലം പോലും ആഘോഷിച്ചിട്ടില്ല. എന്നാല്‍ രാഹുല്‍ അവധിക്കാലം ആഘോഷിച്ചു നടക്കുകയാണെന്നും അമിത്ഷാ പരിഹസിച്ചു.

24 മണിക്കൂറില്‍ 18 മണിക്കൂറും രാജ്യത്തിനുവേണ്ടി പണിയെടുക്കുന്ന പ്രധാനമന്ത്രിയാണ് മോദിയെന്നും അമിത്ഷാ വ്യക്തമാക്കി. പാക്കിസ്ഥാനില്‍ വ്യോമസേന നടത്തിയ മിന്നലാക്രമണത്തിന്റെ തെളിവ് ചോദിച്ച രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Top