കാശ്മീരില്‍ രാഷ്ട്രപതി ഭരണം തുടരും; തെരഞ്ഞെടുപ്പ് അവസാന വര്‍ഷമെന്ന് അമിത് ഷാ

amithshah

ന്യൂഡല്‍ഹി: ഈ വര്‍ഷം അവസാനം കശ്മീരില്‍ തെരഞ്ഞെടുപ്പ് നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആലോചനയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. രാഷ്ട്രപതിഭരണം നീട്ടുന്നതിനുള്ള പ്രമേയം രാജ്യസഭയില്‍ അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. കശ്മീര്‍ സംവരണ ബില്ലും സഭയില്‍ അവതരിപ്പിച്ചു.

ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടത്താനുള്ള സാഹചര്യമല്ല ജമ്മു കശ്മീരില്ലെന്നും അതുകൊണ്ട് തന്നെ രാഷ്ട്രപതി ഭരണം നീട്ടുകയല്ലാതെ സര്‍ക്കാരിന് മുന്നില്‍ മറ്റ് വഴികളില്ലെന്നും അമിത് ഷാ പറഞ്ഞു. ജമ്മു കശ്മീരില്‍ രാഷ്ട്രപതിഭരണം ആറ് മാസത്തേക്ക് കൂടി നീട്ടണമെന്നാവശ്യപ്പെടുന്ന പ്രമേയമാണ് രാജ്യസഭയില്‍ അവതരിപ്പിച്ചത്.

എന്നാല്‍ ജനാധിപത്യ സര്‍ക്കാര്‍ വേണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ജമ്മുകശ്മീരില്‍ ഉടന്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നും പ്രതിപക്ഷം ആവിശ്യം ഉന്നയിച്ചു. രാഷ്ട്രപതി ഭരണ ഓര്‍ഡിനന്‍സിനെതിരെ ഡി രാജ നിരാകരണ പ്രമേയം അവതരിപ്പിച്ചു. രാഷ്ട്രപതിഭരണം നീട്ടാനുള്ള പ്രമേയത്തെ സമാജ്‌വാദി പാര്‍ട്ടി അംഗം രാം ഗോപാല്‍ യാദവ് പിന്തുണച്ചു. ഒരു ദിവസം കൊണ്ട് തെരഞ്ഞെടുപ്പ് നടത്താനുള്ള സാഹചര്യം കണക്കിലെടുത്ത് പ്രമേയത്തെ പിന്തുണക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.

Top