അമിത് ഷാ വീണ്ടും ചെന്നൈയിലേക്ക്, രജിനീകാന്തിനെ കാണാൻ സാധ്യതയെന്ന് സൂചന

ചെന്നൈ : ബിജെപി നേതാവ് എസ്.ഗുരുമൂർത്തി എഡിറ്ററായ തുഗ്ലക് മാസികയുടെ വാർഷികത്തിൽ പങ്കെടുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ 14നു ചെന്നൈയിൽ എത്തും.3 മാസത്തിനകം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിൽ ഒന്നര മാസത്തിനിടെ രണ്ടാം തവണയാണ് അമിത് ഷായുടെ സന്ദർശനം.

രജനീകാന്തിനെ നേരിട്ടു കണ്ട് അദ്ദേഹം പിന്തുണ തേടിയേക്കുമെന്ന് അഭ്യൂഹമുണ്ട്. പാർട്ടി പ്രഖ്യാപനത്തിൽ നിന്നു പിൻമാറിയ രജനിയുടെ പിന്തുണ ലഭിച്ചാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ കഴിയുമെന്നാണു ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ.

Top