തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾക്കായി അമിത് ഷ ഇന്ന് കേരളത്തില്‍

പാലക്കാട് : ലോകസഭ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾക്കായി ബിജെപി അധ്യക്ഷൻ അമിത് ഷ ഇന്ന് കേരളത്തിലെത്തും.

ബി.ജെ.പിയിൽ വ്യത്യസ്ത വിഷയങ്ങളിൽ തർക്കം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ദേശീയ അധ്യക്ഷൻ ഇന്ന് കേരളത്തിലെത്തുന്നത്.

ഉച്ചയ്ക്ക് മൂന്ന് മണിക്ക് പാലക്കാട്ടെത്തുന്ന അമിത് ഷ 20 മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പ് ചുമതലക്കാരുമായി പ്രവർത്തനങ്ങൾ വിലയിരുത്തും. അതിന് ശേഷം പാലക്കാട് മണ്ഡലത്തിലെ ബൂത്ത് പ്രതിനിധികളുടെ യോഗത്തിലും ദേശീയ അധ്യക്ഷൻ പങ്കെടുക്കും.

കേരളത്തിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമിട്ട് നരേന്ദ്ര മോദി എത്തിയതിന് പുറകെയാണ് ദേശീയ അധ്യക്ഷനുമെത്തുന്നത്.

Top