ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഒരു അനധികൃത കുടിയേറ്റക്കാരനെയും തുടരാന്‍ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. ആസാമിലെ എന്‍ആര്‍സി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും അമിത് ഷാ പറഞ്ഞു. ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) പ്രസിദ്ധീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു അമിത് ഷായുടെ മുന്നറിയിപ്പ്. നോര്‍ത്ത് ഈസ്റ്റ് കൗണ്‍സില്‍ ചെയര്മാന് കൂടിയാണ് ഷാ.
ദേശീയ പൗരത്വ രജിസ്റ്റര്‍ സംബന്ധിച്ചു നിരവധിയാളുകള്‍ ചോദ്യങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. ഒരു അനധികൃത കുടിയേറ്റക്കാരനെ പോലും രാജ്യത്തു തുടരാന്‍ അനുവദിക്കില്ല എന്നാണ് ഇന്ത്യയിലെ സര്‍ക്കാരിന് അവരോടു പറയാനുള്ളത്. അതു തങ്ങളുടെ വാഗ്ദാനമാണെന്നും അമിത് ഷാ വ്യക്തമാക്കി.