‘ഒരു രാജ്യം ഒരു ഭാഷ’ എന്ന ആശയത്തിനായി ജനങ്ങള്‍ മുന്നിട്ടിറങ്ങണം: അമിത് ഷാ

amithsha

ന്യൂഡല്‍ഹി: ‘ഒരു രാജ്യം ഒരു ഭാഷ’ എന്ന ആശയത്തിന് വേണ്ടി ജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ഹിന്ദി ദിവസിനോട് അനുബന്ധിച്ച് നടത്തിയ പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

വിവിധ ഭാഷകളുടെ നാടാണ് ഇന്ത്യയെന്നും ഓരോ ഭാഷയ്ക്കും അതിന്റേതായ പ്രാധാന്യമുണ്ടെന്നും എന്നാല്‍, രാജ്യത്തെ ഒരുമിച്ച് നിര്‍ത്തുന്നതിന് ഏകീകൃതമായൊരു ഭാഷ വേണമെന്നും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഹിന്ദിയാണ് അതിന് നല്ലതെന്നും അമിത്ഷാ പറഞ്ഞു.

സര്‍ദാര്‍ പട്ടേലും ഗാന്ധിജിയും സ്വപ്നം കണ്ട ‘ഒരു രാജ്യം ഒരു ഭാഷ’ എന്ന ലക്ഷ്യത്തിനായി ജനങ്ങള്‍ മുന്നിട്ടിറങ്ങണം. മഹാത്മഗാന്ധിയുടെ സ്വപ്നമാണ് ഹിന്ദി സംസാരിക്കുന്ന ജനങ്ങള്‍. രാജ്യത്തിന്റെ ഏകതയ്ക്ക് ഒരു ഭാഷ ആവശ്യമാണ്. രാജ്യത്തെ ഒറ്റക്കെട്ടായി നിലനിര്‍ത്താന്‍ ഏതെങ്കിലും ഭാഷക്ക് സാധിക്കുമെങ്കില്‍ അത് ഹിന്ദിയായിരിക്കും, അമിത് ഷാ വ്യക്തമാക്കി.

Top