Amit Shah has given instructions about NDA to state leaders

ന്യൂഡല്‍ഹി: കേരളത്തില്‍ എന്‍ഡിഎ വിപുലീരിക്കണമെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ.

ഇതു സംബന്ധിച്ച് സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശം നല്‍കി. കുമ്മനം രാജശേഖരന്‍, വി മുരളീധരന്‍ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ്‌ അമിത് ഷാ നിര്‍ദേശം നല്‍കിയത്.

എന്‍ഡിഎയുടെ ആശയങ്ങളോടും നയ സമീപനങ്ങളോടും സഹകരിക്കാന്‍ കഴിയുന്ന എല്ലാ രാഷ്ട്രീയ കക്ഷികളെയും സ്വാഗതം ചെയ്യുന്നുവെന്ന് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. എന്നാല്‍ ഇതു സംബന്ധിച്ച് ആരും സമീപിച്ചിട്ടില്ലെന്നും കുമ്മനം അറിയിച്ചു.

മലപ്പുറം ഉപതെരഞ്ഞെടുപ്പുമായുണ്ടായ വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും കുമ്മനം രാജശേഖരന്‍ കൂട്ടിച്ചേര്‍ത്തു.

Top