അഴിമതിക്കാരനെന്ന് വിളിച്ചു; മാനനഷ്ട കേസിൽ അമിത് ഷായ്ക്ക് സമൻസ്

ഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി മാനനഷ്ട കേസിൽ അമിത് ഷായ്ക്ക് സമൻസ്. തൃണമൂൽ കോൺഗ്രസ് എം.പി അഭിഷേക് ബാനർജി നൽകിയ മാനനഷ്ടക്കേസിലാണ് സമൻസ്. ഫെബ്രുവരി 22 ന് രാവിലെ പത്ത് മണിക്ക് അമിത് ഷാ കോടതിയിൽ നേരിട്ടോ അഭിഭാഷകര്‍ മുഖേനയോ ഹാജരാകാനാണ് കോടതി നിർദേശം. പശ്ചിമ ബംഗാൾ എം.പി-എം.എൽ.എ കോടതിയാണ് അമിത് ഷായ്ക്ക് സമൻസ് അയച്ചത്.

2018 ഓഗസ്റ്റ് പതിനൊന്നിന് കൊൽക്കത്തയിലെ മായോ റോഡിൽ നടന്ന ബിജെപി റാലിയിൽ അഭിഷേക് ബാനർജിയെ അമിത് ഷാ അഴിമതിക്കാരനെന്ന് വിളിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് അഭിഷേക് മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.

Top