കര്‍ണ്ണാടകയില്‍ ബി.ജെ.പി കാഴ്ച വെച്ചത് മികവാര്‍ന്ന പ്രകടനമെന്ന് അമിത് ഷാ

amitsha

ന്യൂഡല്‍ഹി: കര്‍ണ്ണാടകയില്‍ ബി.ജെ.പി മികവാര്‍ന്ന പ്രകടനമാണ് കാഴ്ച വെച്ചതെന്ന് അമിത് ഷാ. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് എല്ലാ മര്യാദകളും ലംഘിച്ചെന്നും അമിത്ഷാ പറഞ്ഞു.

കോണ്‍ഗ്രസ്സ് വോട്ട്ബാങ്ക് രാഷ്ട്രീയം കളിച്ചു. 5 വര്‍ഷത്തിനുള്ളില്‍ കര്‍ണ്ണാടകയില്‍ നിരവധി കര്‍ഷകരാണ് ആത്മഹത്യ ചെയ്തതെന്നും, രാജ്യദ്രോഹ ശക്തികളുമായി കോണ്‍ഗ്രസ്സ് കൂട്ടുകൂടിയെന്നും അമിത് ഷാ കുറ്റപ്പെടുത്തി.

കര്‍ണ്ണാടക ജനതയുടെ വിധി കോണ്‍ഗ്രസ്സിന് എതിരാണ്. സര്‍ക്കാരിനെതിരായ ഈ വികാരം ഉയര്‍ത്തി കാട്ടിയാണ് തങ്ങള്‍ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഏറ്റവും വലിയ കക്ഷി തങ്ങളാണ്. കര്‍ണാടക ജനത ബി.ജെ.പി അധികാരത്തില്‍ വരാനാണ് ആഗ്രഹിച്ചത്. അമിത് ഷാ പറയുന്നു.

Top