ഒക്ടോബര്‍ വരെ ബിജെപി അധ്യക്ഷനായി അമിത് ഷാ തുടരാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്

narendra modi and amith sha

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബിജെപി അധ്യക്ഷനായി തുടരാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്.

ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ അമിത് ഷാ അധ്യക്ഷ പദവിയില്‍ തുടരുമെന്ന സൂചനയാണ് എത്തുന്നത്. ഒക്ടോബര്‍ വരെ അമിത് ഷാ തന്നെയായിരിക്കും പദവിയില്‍ തുടരുകയെന്നാണ് ദേശീയ മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അമിത് ഷാ അധ്യക്ഷ സ്ഥാനത്ത് തുടരണമെന്നത് ബിജെപിയുടെയും ആര്‍എസ്എസിന്റെയും നിലപാടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top