അമിത് ഷായുടെ പ്രളയ ബാധിത സന്ദർശനം; കേരളത്തെ ഒഴിവാക്കിയത് മനപ്പൂര്‍വ്വമെന്ന്…

ന്യൂഡല്‍ഹി: പ്രളയബാധിത പ്രദേശങ്ങളിലെ സന്ദര്‍ശനത്തില്‍ നിന്ന് അമിത് ഷാ കേരളത്തെ ഒഴിവാക്കിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം പൊളിറ്റ് ബ്യൂറോ. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രമാണ് അമിത് ഷാ സന്ദര്‍ശനം നടത്തിയതെന്നും കേരളത്തെ മനപ്പൂര്‍വം ഒഴിവാക്കിയതാണെന്നുമാണ് സിപിഎം ആരോപിക്കുന്നത്.

ഇന്നലെയാണ് അമിത് ഷാ മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രളയ ബാധിത പ്രദേശങ്ങളില്‍ വ്യോമ സന്ദര്‍ശനം നടത്തിയത്.കര്‍ണാടകയിലെ ബെലഗാവി, മഹാരാഷ്ട്രയിലെ സട്ടാര, സംഗ്ലി, കൊലാപൂര്‍ ജില്ലകളിലും അമിത് ഷാ വ്യോമനിരീക്ഷണം നടത്തി.

കേരളത്തില്‍ എല്‍ഡിഎഫ് ഭരിക്കുന്നതിനാലാണ് അമിത് ഷാ സന്ദര്‍ശനം ഒഴിവാക്കിയതെന്നും സിപിഎം കുറ്റപ്പെടുത്തി. പ്രളയബാധിതമായ എല്ലാ സംസ്ഥാനങ്ങള്‍ക്കും മതിയായ ഫണ്ടും സഹായങ്ങളും ലഭ്യമാക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു

Top