ദേശീയ സുരക്ഷാ വിഷയം ബി.ജെ.പിക്ക് കരുത്തു പകരും; അധികം സീറ്റ് നേടുമെന്ന് അമിത് ഷാ

amith-sha

ന്യൂഡല്‍ഹി: ദേശീയ സുരക്ഷാ വിഷയം ഇത്തവണ ബി.ജെ.പിക്ക് കരുത്തു പകരുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് പാര്‍ട്ടി ദേശീയ അദ്ധ്യഷന്‍ അമിത് ഷാ. 2014ല്‍ 282 സീറ്റ് നേടിയ ബി.ജെ.പി ഇത്തവണ 55 സീറ്റുകള്‍ അധികം നേടുമെന്നാണ് അമിത് ഷാ പറഞ്ഞത്.

പശ്ചിമ ബംഗാളില്‍ 23 സീറ്റിലധികവും ഒഡിഷയില്‍ 13 മുതല്‍ 15 സീറ്റുകള്‍ വരെയും നേടാന്‍ സാധിക്കുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ക്കു നേരെ നടത്തിയ മിന്നലാക്രമണത്തിനു ശേഷം രാജ്യസുരക്ഷാ വിഷയം ഇന്ത്യയില്‍ ചര്‍ച്ചയായി. മോദി സര്‍ക്കാരിനു കീഴില്‍ എല്ലാവര്‍ക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നുണ്ട്. ഇത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് സഹായകമാകും, അദ്ദേഹം വ്യക്തമാക്കി.

രാജീവ് ഗാന്ധിയെ അഴിമതിക്കാരനെന്ന് നരേന്ദ്രമോദി പരാമര്‍ശിച്ചതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തിയ രോഷപ്രകടനം അര്‍ത്ഥശൂന്യമാണെന്നും ഭൂതകാലം മറക്കാനോ മറച്ചുവയ്ക്കാനോ കോണ്‍ഗ്രസിനു സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top