മേഘാലയയില്‍ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ നിലംപതിക്കുമെന്ന് അമിത് ഷാ

amit shah

ഷില്ലോംഗ്: മേഘാലയയില്‍ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ നിലംപതിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. 2018ല്‍ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ അധികാരമൊഴിയുമെന്നും ബിജെപി സംസ്ഥാനത്ത് അധികാരത്തില്‍ എത്തുമെന്നും അമിത് ഷാ വ്യക്തമാക്കി.

ബിജെപി സര്‍ക്കാര്‍ മേഘാലയയുടെ വികസനത്തിനുവേണ്ടി പ്രവര്‍ത്തിക്കുമെന്നും, ടൂറിസം, ആരോഗ്യം, കൃഷി തുടങ്ങിയ മേഖലകളുടെ വികസനത്തിനു സര്‍ക്കാര്‍ പ്രധാന്യം നല്‍കുമെന്നും, തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുവേണ്ടി ബിജെപി പദ്ധതികള്‍ തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ്സ് നേതാക്കള്‍ ഡല്‍ഹിയിലും ഗുവഹാത്തിയിലും ബംഗ്ലാവുകള്‍ നിര്‍മിക്കുന്നു, എന്നാല്‍ ബിജെപി അധികാരത്തില്‍ എത്തിയാല്‍ മേഘാലയയിലെ ജനങ്ങള്‍ക്കു വേണ്ടി വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നതാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

Top