പന്നിപ്പനിയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അമിത് ഷാ ആശുപത്രി വിട്ടു

ന്യൂഡല്‍ഹി: പന്നിപ്പനിയെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്ന ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആശുപത്രി വിട്ടു.

ഞായറാഴ്ച രാവിലെയായിരുന്നു അദ്ദേഹം ആശുപത്രി വിട്ടത്. ഡല്‍ഹി എയിംസ് ആശുപത്രി അധികൃതരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ബുധനാഴ്ചയാണ് അമിത് ഷായെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തനിക്കു പന്നിപ്പനി ബാധിച്ച വിവരം അമിത് ഷാ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

അതേസമയം, പന്നിപ്പനിബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അമിത് ഷായ്‌ക്കെതിരെ വിവാദ പരാമര്‍ശവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എം.പിയുമായ ബി.കെ ഹരിപ്രസാദ് രംഗത്തെത്തിയിരുന്നു.

ബിജെപി അധ്യക്ഷന്‍ പന്നിപ്പനിയാണെന്ന് കള്ളം പറയുകയാണെന്നും ഇതുസംബന്ധിച്ച സത്യാവസ്ഥ ജനങ്ങളെ അറിയിക്കുമെന്നുമായിരുന്നു അദ്ദേഹം അവകാശപ്പെട്ടത്. അമിത് ഷായ്ക്ക് പിന്നിപ്പനി ബാധിച്ചിട്ടില്ലെന്ന വിവരമാണ് തങ്ങള്‍ക്ക് ലഭിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Top