ന്യൂഡെല്‍ഹി: കേരളവും പശ്ചിമ ബംഗാളും പിടിച്ചാലേ പാര്‍ട്ടിയുടെ സുവര്‍ണയുഗം ആരംഭിക്കൂവെന്ന് ബിജെപി ദേശിയ അധ്യക്ഷന്‍ അമിത് ഷാ. ത്രിപുരയില്‍ നേടിയ വിജയത്തിന്റെ പശ്ചാത്തലത്തില്‍ ന്യൂഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തുടര്‍ച്ചയായ വിജയങ്ങള്‍ പാര്‍ട്ടിയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചുവെന്ന പറഞ്ഞ അദ്ദേഹം ഒറ്റയ്ക്ക് ഭൂരിപക്ഷമുണ്ടെങ്കിലും ത്രിപുരയില്‍ സഖ്യകക്ഷികള്‍ക്കും മന്ത്രി സ്ഥാനം നല്‍കുമെന്നും വ്യക്തമാക്കി. കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഇന്ത്യയുടെ ഒരു ഭാഗത്തും യോജിച്ചവരല്ല ഇടതുപക്ഷം. ആദ്യം ജനങ്ങള്‍ അവരെ ബംഗാളില്‍ നിന്ന് കെട്ടുകെട്ടിച്ചു. ഇപ്പോള്‍ ത്രിപുരയില്‍ നിന്നും അവര്‍ തുടച്ചു നീക്കപ്പെട്ടു. ബി.ജെ.പിയുടെ വളര്‍ച്ചയുടെ ലക്ഷണമാണ് ഇത്. സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയത്തില്‍ ജീവന്‍ നഷ്ടപ്പെട്ട
സംഘപ്രവര്‍ത്തകര്‍ക്ക് ഈ വിജയം സമര്‍പ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.