പ്രളയവും കോവിഡും പിടിമുറുക്കിയപ്പോള്‍ എവിടായിരുന്നു, അഖിലേഷിനെതിരെ അമിത് ഷാ

ലക്‌നൗ: ബിജെപി സര്‍ക്കാര്‍ നിലകൊള്ളുന്നത് ദരിദ്രരായ പാവപ്പെട്ടവര്‍ക്കുവേണ്ടിയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഉത്തര്‍പ്രദേശില്‍ ‘മേരാ പരിവാര്‍-ബിജെപി പരിവാര്‍’ അംഗത്വ ഡ്രൈവിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.

ഉത്തര്‍പ്രദേശിന്റെ വ്യക്തിത്വം തിരിച്ചുപിടിക്കാനുള്ള പ്രവര്‍ത്തനമാണ് ബിജെപി നടത്തിയത്. സംസ്ഥാനത്തെ മികച്ചതാക്കാന്‍ നിരവധി കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രതിപക്ഷത്തില്‍ നിന്ന് വ്യത്യസ്തമായി സര്‍ക്കാര്‍ കുടുംബത്തിന് വേണ്ടിയല്ല, മറിച്ച് ജനങ്ങള്‍ക്ക് വേണ്ടിയാണെന്ന് ബിജെപി തെളിയിച്ചു. അഞ്ച് വര്‍ഷം വീട്ടിലിരുന്ന ആളുകള്‍ ഭരണം പിടിക്കാന്‍ കഴിയുമെന്ന് കരുതി പുറത്തിറങ്ങുകയാണ്. താന്‍ എത്ര ദിവസമായി വിദേശത്തായിരുന്നുവെന്ന് അഖിലേഷ് യാദവ് ഉത്തര്‍പ്രദേശിലെ ജനങ്ങളോട് പറയണം. കൊവിഡും, പ്രളയവും ഉണ്ടായപ്പോള്‍ അദ്ദേഹം എവിടെയായിരുന്നു? സ്വന്തം കുടുംബത്തിന് വേണ്ടി മാത്രമാണ് അവര്‍ പ്രവര്‍ത്തിച്ചതെന്നും അമിത് ഷാ കുറ്റപ്പെടുത്തി.

Top