ലോക്‌സഭാ തെരഞ്ഞെടുപ്പിലും ബിജെപിയെ നയിക്കുന്നത് അമിത് ഷാ തന്നെ..

ന്യൂഡല്‍ഹി: 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ബിജെപിയെ നയിക്കുന്നത് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ തന്നെയായിരിക്കുമെന്ന് തീരുമാനം. ഡല്‍ഹിയില്‍ ചേര്‍ന്ന ബിജെപിയുടെ ദേശീയ നിര്‍വാഹക സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്. തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടത്തേണ്ടെന്നും യോഗത്തില്‍ തീരുമാനമായി.

അതേസമയം, പട്ടികജാതി വിഷയത്തില്‍ പ്രതിപക്ഷം തെറ്റായ പ്രചാരണമാണ് നടത്തുന്നതെന്ന് അമിത് ഷാ ആരോപിച്ചു. പ്രതിപക്ഷത്തിന് വസ്തുതകളുടെ അടിസ്ഥാനത്തില്‍ ശക്തമായ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

‘അജേ ബിജെപി’ എന്ന മുദ്രാവാക്യമായിരിക്കും പാര്‍ട്ടി ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഉപയോഗിക്കുകയെന്നും അമിത് ഷാ വ്യക്തമാക്കി. രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഡ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ഊന്നല്‍ നല്‍കാനും യോഗത്തില്‍ തീരുമാനമായി.

Top