മോദി ജനപ്രിയ നേതാവ് ; 2019ല്‍ ​ബി​ജെ​പി വീ​ണ്ടും അ​ധി​കാ​ര​ത്തി​ല്‍ വ​രു​മെ​ന്ന് അ​മി​ത് ഷാ

narendra modi and amith sha

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജനപ്രിയ നേതാവ് തന്നെയാണെന്ന് ആവര്‍ത്തിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷവും മോദി പ്രധാനമന്ത്രിയാകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്നതാണ് ജനങ്ങളുടെ ആഗ്രഹം. അതിനാല്‍ ബിജെപി വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ എത്തും. ബിജെപി വിജയിക്കുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്നും ഷാ പറഞ്ഞു.

മോദി ഒരു ബ്രാന്‍ഡ് അല്ല. പക്ഷേ രാജ്യത്തെ ജനങ്ങള്‍ മുഴുവന്‍ മോദിയെ ഹൃദയം കൊണ്ട് അംഗീകരിച്ചുവെന്നും അമിത് ഷാ വ്യക്തമാക്കി.

Top