ലോകചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടി ചരിത്രം കുറിച്ച് അമിത് പംഗല്‍

എക്കാ​റ്റരിന്‍ബര്‍ഗ് (റഷ്യ) : ബോക്സിങ് ലോക ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ അമിത് പംഘാലിനു വെള്ളി. 52കിലോ വിഭാഗം ഫൈനലില്‍ ഒളിംപിക് ചാംപ്യന്‍ സൊയിരോവിനോട് പരാജയപ്പെട്ടു. അമിത് പംഘാലിന്റെ ആദ്യ ലോകചാംപ്യന്‍ഷിപ്പ് മെഡലാണിത്.

നിലവിലെ ഒളിംപിക്സ് ചാംപ്യനാടാണ് അമിത് പരാജയപ്പെട്ടത്. എങ്കിലും ലോകചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമെന്ന റെക്കോഡ് അമിത് സ്വന്തമാക്കി. ബോക്സിങ് ലോകവേദിയില്‍ ചരിത്രത്തിലാദ്യമായാണ് ഇന്ത്യന്‍ പുരുഷതാരം ഫൈനലില്‍ മല്‍സരിച്ചത് .

വിജേന്ദര്‍ സിംഗ്, ശിവ ഥാപ്പ, വികാസ് കൃഷ്ണന്‍ മുന്‍ഗാമികള്‍ക്കെല്ലാം കാലിടറിയെ സെമിഫൈനലില്‍ കസഖ്സ്ഥാന്‍ താരത്തെ വേഗതയേറിയ നീക്കങ്ങള്‍ക്കൊടുവില്‍ ഇടിച്ചുവീഴ്ത്തിയാണ് അമിത് ഫൈനലിലെത്തിയത്.

Top