അമീഷ് ത്രിപാഠിയുടെ ‘ശിവ’ വെബ് സീരീസാവുന്നു: ‘മെലൂഹയിലെ ചിരഞ്ജീവികൾ’ ശേഖർ കപൂർ സംവിധാനം ചെയ്യും

മീഷ് ത്രിപാഠിയുടെ ‘ശിവ’ നോവൽ പരമ്പര വെബ് സീരീസാവുന്നു. മെലൂഹയിലെ ചിരഞ്ജീവികൾ, നാഗത്താന്മാരുടെ രഹസ്യം, വായുപുത്രന്മാരുടെ ശപഥം എന്നീ നോവലുകളാണ് വെബ് സീരീസാക്കുന്നത്. ആദ്യ നോവലായ മെലൂഹയിലെ ചിരഞ്ജീവികൾ ശേഖർ കപൂർ സംവിധാനം ചെയ്യും.

മിസ്റ്റർ ഇന്ത്യ, ബാൻഡിറ്റ് ക്വീൻ തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്തയാളാണ് ശേഖർ കപൂർ. ഇൻ്റർനാഷണൽ ആർട്ട് മെഷീനാണ് പരമ്പര നിർമിക്കുക. മെലൂഹയിലെ ചിരഞ്ജീവികൾ ‘ശിവ’ എന്ന പേരിലാവും പുറത്തിറങ്ങുക.

മെലൂഹ എന്ന സ്ഥലത്ത് 1900 ബിസിയിൽ നടക്കുന്ന കഥയാണ് മെലൂഹയിലെ ചിരഞ്ജീവികൾ. ടിബറ്റിൽ നിന്ന് എത്തിയ ശിവ എന്ന കുടിയേറ്റക്കാരനെ മെലൂഹക്കാർ രക്ഷകനായി കാണുന്നു. ശിവ അവരെ ചന്ദ്രവൻശികൾക്കെതിരായ യുദ്ധത്തിൽ സഹായിക്കുന്നു എന്നതാണ് നോവലിന്റെ പ്രമേയം.

 

Top