മൃഗങ്ങളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ അമീര്‍ ഉല്‍ ഇസ്ലാമിനെ വെറുതെ വിട്ടു

amirul islam

കൊച്ചി : മൃഗങ്ങളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ അമീര്‍ ഉല്‍ ഇസ്ലാമിനെ കോടതി വെറുതെ വിട്ടു. ജിഷ വധകേസിലെ പ്രതിയായ അമീറിനെ പെരുമ്പാവൂര്‍ കോടതിയാണ് പ്രകൃതി വിരുദ്ധ പീഡനക്കേസില്‍ കുറ്റവിമുക്തനാക്കിയത്.

പെരുമ്പാവൂര്‍ ഇരിങ്ങോളിയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ മൃഗങ്ങളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കുന്നുവെന്നാരോപിച്ച് സ്വകാര്യ വ്യക്തി പൊലീസിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ വേണ്ടത്ര തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. അമീര്‍ ഉല്‍ ഇസ്ലാമിന് ലൈംഗിക വൈകൃതമുണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ പൊലീസ് കെട്ടി ചമച്ച കേസാണിതെന്നായിരുന്നു പ്രതി ഭാഗത്തിന്റെ വാദം. ഇത് ശരി വെച്ചാണ് കോടതി ഇയാളെ വെറുതെ വിട്ടത്.

2016 ജൂണില്‍ നിയമ വിദ്യാര്‍ത്ഥിനിയായിരുന്ന ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അമീര്‍ ഉല്‍ ഇസ്ലാമിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് മൃഗങ്ങളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയതും താനാണെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചത്. കേസില്‍ വധശിക്ഷക്ക് വിധിച്ച അമീര്‍ ഉല്‍ ഇസ്ലാം ഇപ്പോള്‍ വീയൂര്‍ സെന്‍ട്രല്‍ ജയിലിലാണ്.

Top