കേസില്‍ നീതി ലഭിച്ചില്ല, കേരള സര്‍ക്കാര്‍ തന്നെ വഞ്ചിച്ചുവെന്ന് അമീറുള്‍ ഇസ്ലാം

amirul islam

കൊച്ചി: ജിഷ വധക്കേസില്‍ തനിക്ക് നീതി ലഭിച്ചില്ലെന്ന് പ്രതി അമീറുള്‍ ഇസ്ലാം.

കേരള സര്‍ക്കാര്‍ തന്നെ വഞ്ചിക്കുകയായിരുന്നുവെന്ന് അമീറുള്‍ പറഞ്ഞു.

തനിക്ക് ഒന്നും അറിയില്ല. എന്തിനാണ് കേസില്‍ കുടുക്കിയതെന്ന് അറിയില്ലെന്നും അമീറുള്‍ മാധ്യമങ്ങളോട് പറഞ്ഞു.

കോടതി വിധി കേട്ട ശേഷം വിയ്യൂര്‍ ജയിലിലേക്ക് പോകുമ്പോഴായിരുന്നു അമീറുളിന്റെ പ്രതികരണം.

ജിഷ വധക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഏകപ്രതി അമീറുള്‍ ഇസ്‌ലാമിന് കോടതി വധശിക്ഷ വിധിച്ചിരുന്നു.

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്.

വധശിക്ഷ കൂടാതെ തെളിയിക്കപ്പെട്ട മറ്റ് കുറ്റങ്ങളിലായി 10 വര്‍ഷവും ഏഴ് വര്‍ഷവും തടവിനും അമീറുളിന് ശിക്ഷ ലഭിക്കും. 5 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്നാണ് കോടതി പറഞ്ഞത്.

Top