കുവൈത്ത് ഭരണാധികാരിയുടെ സംസ്കാരം ഇന്ന് ; രാജ്യത്ത് 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

കുവൈത്ത് : അന്തരിച്ച കുവൈത്ത് ഭരണാധികാരി അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അസ്സ്വബാഹിന്‍റെ സംസ്‍കാരം ഇന്ന് നടക്കും. അദ്ദേഹത്തിന്റെ വിയോഗത്തെ തുടർന്ന് രാജ്യം 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

 

അമേരിക്കയിൽ ചികിത്സയിലിരിക്കെ ചൊവാഴ്ച പുലർച്ചെയാണു കുവൈത്ത് ഭരണാധികാരി അമീർ ഷെയ്ഖ് സബാഹ് വിട പറഞ്ഞത്. 91 വയസ്സായിരുന്നു. കുവൈത്തിന്റെ പതിനഞ്ചാമത് ഭരണാധികാരിയാണ് ഇദ്ദേഹം. വൈകീട്ട് ദേശീയ ടെലിവിഷൻ ചാനലിലൂടെ അമീരി ദിവാനാണ് മരണവിവരം ഔദ്യോഗികമായി പുറത്തു വിട്ടത്. വിവിധ ലോകനേതാക്കൾ കുവൈത്ത് ഭരണാധികാരിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.

 

ലോകത്ത് ഏറ്റവും കൂടുതൽ കാലം വിദേശകാര്യമന്ത്രി പദവി വഹിച്ച വ്യക്തി എന്ന സ്ഥാനവും ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിനാണ്. 40 വർഷം വിദേശകാര്യമന്ത്രിയുമായിരുന്നു ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹ്. വിടപറയുന്നത് ഗൾഫ് മേഖലയിലെ സമാധാനമധ്യസ്ഥനാണ്. അമീറിന്‍റെ വിയോഗത്തെ തുടർന്ന് കുവൈത്തിൽ മൂന്ന് ദിവസത്തെ പൊതു അവധിയും നാല്പതു ദിവസത്തെ ദുഃഖാചരണവും ഏർപ്പെടുത്തിയിരിക്കുകയാണ്.

Top