amir khan movie dangal leaked facebook

മുംബൈ: അമിര്‍ ഖാന്‍ ചലച്ചിത്രം ദംഗല്‍ ഫേസ്ബുക്കില്‍. ഡിസംബര്‍ 23നാണ് അമിര്‍ ഖാന്‍ ചലച്ചിത്രം ദംഗല്‍ റിലീസ് ചെയ്തത്.

റിലീസ് ചെയ്തയുടന്‍ ഫേസ്ബുക്കിലൂടെ സിനിമ പുറത്താവുകയായിരുന്നു. നാല് ലക്ഷത്തോളം ആളുകള്‍ ഫേസ്ബുക്ക് വഴി ദംഗല്‍ കണ്ടുകഴിഞ്ഞു. 50 പേര്‍ വിഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.

ടൊറന്റ് വെബ്‌സൈറ്റുകളിലൂടെ പുതിയ സിനിമകള്‍ പുറത്താവുന്ന സംഭവങ്ങള്‍ നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഫേസ്ബുക്ക് പോലുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ സിനിമകള്‍ പുറത്താവുന്ന സംഭവങ്ങള്‍ കുറവാണ്. വിഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.

Top