റെക്കോര്‍ഡ് നേട്ടത്തിനായി തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാനില്‍ ആമീര്‍ ഖാനും

ണ്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ബോളിവുഡ് താരം ആമീര്‍ ഖാന്‍ തിരിച്ചെത്തുന്നു. അമിതാഭ് ബച്ചന്റെ തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാനിലൂടെയാണ് ആമീര്‍ മടങ്ങിയെത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഇന്ന് പുറത്തുവിട്ടിരുന്നു. ആമീര്‍ ഖാന്റെ ചിത്രത്തിലെ ലുക്കിനായി ആരാധകര്‍ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

വിജയ് കൃഷ്ണ ആചാര്യ സംവിധാനം ചെയ്യുന്ന ചിത്രം ആധാരമാക്കിയിരിക്കുന്നത് ഫിലിപ് മെഡോസ് ടെയ്‌ലറുടെ കണ്‍ഫഷന്‍സ് ഓഫ് എ തഗ് ആന്‍ഡ് ദ് കള്‍ട്ട് ഓഫ് തഗ്ഗീ എന്ന പുസ്തകമാണ്. ഫാത്തിമാ സനാ ഷെയ്ക്ക്, കത്രീനാ കൈഫ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. നവംബര്‍ 8 ദീപാവലി ചിത്രമായി തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാന്‍ തിയേറ്ററുകളിലെത്തും. ആദിത്യ ചോപ്രയുടെ യാഷ് രാജ് ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top