ടിക് ടോക്കിന് പകരം സി 5ന്റെ ഹിപി വരുന്നു

ടിക് ടോക്കിന് ബദലായി സ്ട്രീമിങ് ആപ്പിലൂടെ ശ്രദ്ധേയരായ സീ 5 ടിക് പുതിയ ആപ്ലിക്കേഷന്‍ പ്രഖ്യാപിച്ചു. ഹിപി എന്നാണ് ഈ പുതിയ സേവനത്തിന് പേര്. ജൂലായ് 15 ന് മുമ്പ് തന്നെ ഹിപി ആപ്പ് പുറത്തിറക്കിയേക്കും.

രാജ്യത്ത് ചൈനാ വിരുദ്ധ വികാരം വര്‍ധിക്കുകയും ചൈനീസ് സോഷ്യല്‍ മീഡിയാ സേവനമായ ടിക് ടോക്കിനെതിരായ പ്രചാരണം കനക്കുകയും ചെയ്ത സാഹചര്യത്തിലാണ് സീ5 ഒരു ഇന്ത്യന്‍ നിര്‍മിത ഹ്രസ്വ വീഡിയോ പ്ലാറ്റ് ഫോമിനായുള്ള നീക്കങ്ങള്‍ തുടങ്ങിയത്.

ആപ്പിനെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എങ്കിലും ചില സ്‌ക്രീന്‍ ഷോട്ടുകള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടുണ്ട്. ഹിപി ഉപയോഗിക്കാന്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ് എന്നാണ് സ്‌ക്രീന്‍ഷോട്ടിലെ വിവരങ്ങള്‍ നല്‍കുന്ന സൂചന.

Top