ആയുധം തരൂ, ഞങ്ങൾ സ്വയം പ്രതിരോധം തീർത്തോളം: ചന്ദ്രശേഖര്‍ ആസാദ്

ന്യൂഡല്‍ഹി: രാജ്യത്ത് ദളിതര്‍ക്കെതിരായ അതിക്രമങ്ങള്‍ നേരിടാന്‍ ആയുധം കൈവശം വയ്ക്കാന്‍ അനുമതി നല്‍കണമെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്.രാജ്യത്തെ 20 ലക്ഷം വരുന്ന ദളിത് വിഭാഗങ്ങള്‍ക്ക് സ്വയം പ്രതിരോധം തീര്‍ക്കാന്‍ ഉടന്‍ ആയുധ ലൈന്‍സ് നല്‍കണം. തോക്കും പിസ്റ്റളുകളും വാങ്ങാന്‍ സര്‍ക്കാര്‍ 50 ശതമാനം സബ്‌സിഡി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വെള്ളിയാഴ്‌ച ഡെൽഹിയിലെ ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിൽ ചന്ദ്രശേഖർ ആസാദ് പങ്കെടുത്തിരുന്നു. നൂറുകണക്കിന് ആളുകളാണ് ഹത്രാസ് പീഡനത്തിൽ പ്രതിഷേധിച്ച് പ്ലക്കാർഡുകളും മുദ്രാവാക്യം വിളികളുമായി ജന്തർ മന്തറിൽ ഒത്തുകൂടിയത്.

Top