കോവിഡ് ഭീതിയും ലോക്ഡൗണും; ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം വൈകും

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യം മുഴുവന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം വൈകും.

നിലവിലെ സാഹചര്യത്തില്‍ ജൂറി അംഗങ്ങള്‍ ഒന്നിച്ചു കൂടുന്നതും സിനിമ കാണുന്നതും പുരസ്‌കാരം നിര്‍ണയിക്കുന്നതുമെല്ലാം പ്രായോഗികമല്ലെന്ന്
കഴിഞ്ഞ വര്‍ഷത്തെ ജൂറി ചെയര്‍മാനായിരുന്ന സംവിധായകനും നിര്‍മാതവുമായ രാഹുല്‍ റവൈല്‍ പറഞ്ഞു.

മെയ് മൂന്നിനാണ് പുരസ്‌കാരം പ്രഖ്യാപിക്കേണ്ടിയിരുന്നത്. കോവിഡ് ബാധയും ലോക്ക്ഡൗണും തുടരുന്ന സാഹചര്യത്തില്‍ പുരസ്‌കാര പ്രഖ്യാപനം അനിശ്ചിതമായി നീളുമെന്നാണ് സൂചന.

കോവിഡിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം ഗോവ രാജ്യാന്തര ചലച്ചിത്രമേളയും തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയും നടക്കാനും സാധ്യതയില്ലെന്നാണ് സൂചനകള്‍.

ചലച്ചിത്രമേളയുടെ ജോലികള്‍ മാസങ്ങള്‍ക്ക് മുന്‍പ് ആരംഭിക്കേണ്ടതുണ്ട്. നിലവിലെ സാഹചര്യത്തില്‍ അത് സാധ്യമല്ല. സാമ്പത്തിക ഞെരുക്കവും മേളകള്‍ ഉപേക്ഷിക്കുന്നതിനുള്ള കാരണമായേക്കും.

Top