പ്രളയം; ജുഡീഷല്‍ അന്വേഷണം വേണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

Mullapally Ramachandran

തിരുവനന്തപുരം: പ്രളയത്തിൽ ജുഡീഷൽ അന്വേഷണം വേണമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ.

പ്രളയ കാരണം സംബന്ധിച്ച് അമിക്കസ്‌ക്യൂറിയുടെ അഭിപ്രായമാണ് കെപിസിസിക്കുള്ളതെന്നും സിപിഎം തകർക്കപ്പെടേണ്ട പാർട്ടിയാണെന്ന് അഭിപ്രായമില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

പ്രളയകാലത്ത് കേരളത്തിലെ ഡാമുകൾ തുറന്നു വിട്ടതിൽ പാളിച്ചകളുണ്ടായെന്നായിരുന്നു അമിക്കസ്‌ക്യൂറി ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. വിശദമായ അന്വേഷണം വേണമെന്നും ജുഡീഷൽ അന്വേഷണം നടത്തണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുകയും ചെയ്തു.

Top