ഫഹദ് ഫാസിലിന് പിറന്നാള്‍ ആശംസിച്ചത് ഞാനല്ല; എന്റെ പണി ഇല്ലാതാക്കരുതെന്നും അമേയ

ന്റെ പേരിലുള്ള വ്യാജ ഫെയ്സ്ബുക്ക് പോസ്റ്റിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് നടിയും മോഡലുമായ അമേയ മാത്യു. തന്റെ പേരില്‍ തുടങ്ങിയിരിക്കുന്ന വ്യാജ ഫേസ്ബുക്ക് ഐഡിയില്‍ നിന്ന് പല പോസ്റ്റുകളും വരുന്നെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് അമേയ.

‘ഞാനിപ്പോള്‍ ഈ വീഡിയോ ചെയ്യുന്നത് ഒരു അത്യാവശ്യ കാര്യം നിങ്ങളിലേക്ക് എത്തിക്കാനാണ്. എന്റെ പേരില്‍ ഒരു വ്യാജ ഫെയ്സ്ബുക്ക് ഐഡി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആ പേജില്‍ നിന്ന് ഒരു പോസ്റ്റ് വന്നിട്ടുണ്ട്. ഫഹദ് ഫാസിലിന്റെ ബര്‍ത്ത്ഡേയ്ക്ക് ഞാന്‍ വിഷ് ചെയ്യുന്ന രീതിയിലുള്ള പോസ്റ്റാണ് അത്. ഈ പോസ്റ്റ് എന്റെ അറിവോടെ സമ്മതത്തോടെയോ അല്ല വന്നിരിക്കുന്നത്. ഈ പേജ് ഞാനല്ല കൈകാര്യം ചെയ്യുന്നതെന്നും, ഇത് വ്യാജ ഐഡിയാണെന്നും ‘ അമേയ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.

Top