എനിക്ക് ഒന്നേ പറയാനുള്ളൂ, നിങ്ങള്‍ നിങ്ങളുടെ പണിനോക്കൂ; ചിത്രം പങ്കുവച്ച് നടി അമേയ

ട് 2, ഒരു പഴയ ബോംബ് കഥ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ നടിയാണ് അമേയ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെച്ച ഫോട്ടോയും അതിന് നല്‍കിയ ക്യാപ്ഷനുമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

സമൂഹമാധ്യമങ്ങളില്‍ ഗ്ലാമര്‍ വേഷങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ നിരവധി വിമര്‍ശനങ്ങള്‍ നടി നേരിടാറുണ്ട്. ഇതിനൊക്കെ തക്ക മറുപടിയും താരം നല്‍കാറുണ്ട്. ഇപ്പോള്‍ അത്തരത്തിലൊരു മറുപടി നല്‍കിക്കൊണ്ടാണ് താരം എത്തിയത്.

https://www.instagram.com/p/B8ynVBFJVa8/?utm_source=ig_web_copy_link

‘അന്യന്റെ വേഷത്തിലും സ്വകാര്യ കാര്യങ്ങളിലും ആവശ്യമില്ലാതെ സദാചാരം കലര്‍ത്തുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ, നിങ്ങള്‍ നിങ്ങളുടെ പണിനോക്കൂ’. എന്നാണ് തന്റെ പുതിയ ചിത്രം പങ്കുവച്ച് അമേയ കുറിച്ചത്. മമ്മൂട്ടി നായകനാകുന്ന ദ പ്രീസ്റ്റ് ആണ് നടിയുടെ ഏറ്റവും പുതിയ ചിത്രം.

https://www.instagram.com/p/B83xqFZJmWQ/?utm_source=ig_web_copy_link

Top