അമേഠി ഉറപ്പിച്ച് സ്മൃതി ഇറാനി ; രാഹുലിനെ കാണാന്‍ പ്രിയങ്ക ഗാന്ധി എത്തി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനും സഹോദരനുമായ രാഹുല്‍ ഗാന്ധിയെ കാണുവാനായി ഡല്‍ഹിയിലെ വസതിയില്‍ എത്തി.

പ്രിയങ്കയുടെ കൂടി ചുമതലയിലുള്ള ഉത്തര്‍പ്രദേശിലെ അമേഠിയില്‍ രാഹുല്‍ ഗാന്ധി തോല്‍വിയിലേക്കു നീങ്ങുകയാണ്. ഇവിടെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് ലീഡ് ചെയ്യുന്നത്. രാഹുല്‍ ഗാന്ധി 20,000 വോട്ടുകള്‍ക്കാണ് പിന്നില്‍.

അതേസമയം വയനാട് ലോക്സഭാ മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിയുടെ ലീഡ് റെക്കോര്‍ഡിലേയ്ക്ക്. രാഹുലിന്റെ ലീഡ് ഒരു ലക്ഷമാണ് കടന്നിരിക്കുന്നത്.

Top