പ്രധാനമന്ത്രി ഇന്ന് അമേത്തിയില്‍ ; റൈഫിള്‍ ഫാക്ടറി ഉദ്ഘാടനം ചെയ്യും

Narendra modi

ന്യൂ​ഡ​ല്‍​ഹി : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അമേത്തി സന്ദര്‍ശിക്കും. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ കീഴില്‍ ആരംഭിക്കുന്ന കലാഷ്‌നിക്കോവ് ഫാക്ടറി അദ്ദേഹം ഉദ്ഘാടനം ചെയ്യും. ഇന്ത്യയുടെ ഓര്‍ഡിനന്‍സ് ഫാക്ടറിയും റഷ്യന്‍ കമ്പനിയും സംയുക്തമായി ആരംഭിക്കുന്ന കലാഷ്‌നിക്കോവ് ഫാക്ടറി ഇന്തോ റഷ്യന്‍ റൈഫിള്‍സ് ആണ് മോദി ഉദ്ഘാടനം ചെയ്യുന്നത്.

ഏഴര ലക്ഷം കലാഷ്‌നിക്കോവ് റൈഫിളുകളാണ് ഫാക്ടറിയില്‍ നിന്ന് നിര്‍മ്മിക്കുന്നതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു ഉത്തര്‍പ്രദേശ് പ്രതിരോധ ഇടനാഴിക്ക് വലിയ നേട്ടമാണ് ഫാക്ടറിയെന്നും അദ്ദേഹം വ്യക്തമാക്കി.

അമേത്തിയില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കുന്നുണ്ട്. ഊര്‍ജ്ജോത്പാദനം , വിദ്യാഭ്യാസം , ആരോഗ്യം , നിര്‍മ്മാണം തുടങ്ങിയ മേഖലകളിലെ വിവിധ പദ്ധതികളാണ് ഉദ്ഘാടനം ചെയ്യുക.

Top