അമേത്തിയില്‍ വീണ്ടുമെത്തി രാഹുല്‍ ഗാന്ധി; പ്രിയങ്കയ്‌ക്കൊപ്പം ശക്തിപ്രകടനം

അമേത്തി: തന്റെ പഴയ ലോക്‌സഭാ മണ്ഡലമായ അമേത്തിയില്‍ ശക്തിപ്രകടനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തന്റെ സഹോദരിയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയുടെയും ഒപ്പമാണ് രാഹുല്‍ അമേത്തിയില്‍ കോണ്‍ഗ്രസിന്റെ മാര്‍ച്ചിനെത്തിയത്.

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം ഇത് രണ്ടാം തവണയാണ് രാഹുല്‍ ഗാന്ധി അമേത്തിയിലെത്തിയത്. ‘ അമേത്തിയിലെ ഓരോ ഇടങ്ങളും പഴയ പോലെ തന്നെയാണ്. കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള രോഷമാണ് എല്ലാവരുടെയും കണ്ണുകളില്‍’ – എന്ന് അദ്ദേഹം പറഞ്ഞു.

‘ജനങ്ങളുടെ ഹൃദയങ്ങളില്‍ പഴയ ഇടം ഇപ്പോഴുമുണ്ട്. അനീതിക്കെതിരെ നമ്മളിന്നും ഒറ്റക്കെട്ടാണ്. ഞാന്‍ രാഷ്ട്രീയത്തിലെത്തിയത് 2004 ലാണ്. അമേത്തിയില്‍ നിന്നാണ് ഞാനാദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. രാഷ്ട്രീയത്തെ കുറിച്ച് ഇവിടത്തെ ജനങ്ങള്‍ എന്നെ ഒരുപാട് പഠിപ്പിച്ചു. നിങ്ങളാണ് രാഷ്ട്രീയത്തിലേക്കുള്ള വഴി കാണിച്ചത്.’ രാഹുല്‍ ഗാന്ധി അമേത്തിയിലെ ജനങ്ങളെ അഭിസംബോധന ചെയ്തു പറഞ്ഞു.

Top