കടല്‍ തന്നെ വില്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷനേതാവ്‌

കടല്‍ തന്നെ വില്‍ക്കാനും മത്സ്യത്തൊഴിലാളികളുടെ ജീവിതം വഴിമുട്ടിക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ആഴക്കടല്‍ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെയാണ് ചെന്നിത്തല ഇക്കാര്യം പറഞ്ഞത്.

മത്സ്യത്തൊഴിലാളികളെ വഞ്ചിക്കുകയും കേരളത്തിന്റെ മത്സ്യ സമ്പത്ത് കൊള്ളയടിക്കുകയും ചെയ്യാനുള്ള വന്‍ ഗൂഢാലോചനയാണ് ഇതിന്റെ പിന്നില്‍ നടന്നിരിക്കുന്നത്.പ്രതിപക്ഷം കണ്ടെത്തിയില്ലായിരുന്നെങ്കില്‍ മന്ത്രിസഭായോഗത്തില്‍ വെച്ച് തീരുമാനിച്ച് ഉത്തരവ് ഇറങ്ങിയേനെ.

കുറച്ച് ഉദ്യോഗസ്ഥന്‍മാര്‍ മാത്രമല്ല അതിന്റെ ഉത്തരവാദികള്‍. അവര്‍ മാത്രം വിചാരിച്ചാല്‍ ഇത്രയൊന്നും വലിയ ഇടപാടുകള്‍ നടത്താന്‍ കഴിയില്ലെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്.യഥാര്‍ത്ഥ പ്രതികള്‍ മന്ത്രിമാരും മുഖ്യമന്ത്രിയുമാണെന്ന് ചെന്നിത്തല ആരോപിച്ചു.

 

 

 

Top