കൊറോണ; സ്റ്റാര്‍ വാര്‍സിലെ പ്രമുഖ അഭിനേതാവ്‌ ആന്‍ഡ്രൂ ജാക്ക് അന്തരിച്ചു

കൊറോണ വൈറസ് ബാധിച്ച് അമേരിക്കയിലെ പ്രമുഖ നടന്‍ ആന്‍ഡ്രൂ ജാക്ക് അന്തരിച്ചു. കൊറോണ മൂലം ആശുപത്രിയില്‍ ചികിത്സയിലിരിക്കേ അമേരിക്കയിലെ ചേര്‍ട്ട്‌സിയിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

ലോകപ്രശസ്ത സിനിമയായ സ്റ്റാര്‍ വാര്‍സിലെ പ്രമുഖ അഭിനേതാവായിരുന്നു അദ്ദേഹം. തികച്ചും ഏകാന്തനായി കഴിയാന്‍ എന്നും താല്പ്പര്യം കാണിച്ചിരുന്ന ആന്‍ഡ്രൂ തെംസ് നദിയിലെ ഒരു ഹൗസ്‌ബോട്ടിലാണ് താമസിച്ചിരുന്നത്.

ആന്‍ഡ്രൂവിന്റെ ഭാര്യ ഗബ്രിയേല റോജേഴ്‌സ് ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ മരണ വിവരം അറിയിച്ചത്.’നമുക്കാ മനുഷ്യനെ നഷ്ടപ്പെട്ടിരിക്കുന്നു. രണ്ടു ദിവസം മുമ്പ് മാത്രമാണ് കൊറോണ സ്ഥിരീകരിച്ചത്. യാതൊരു തരത്തിലുള്ള വേദനയോ മറ്റ് അസ്വസ്ഥതകളോ പ്രകടിപ്പിച്ചിരുന്നില്ല. ശാന്തമായി അദ്ദേഹം മടങ്ങി. കുടുംബാംഗങ്ങളെല്ലാം അദ്ദേഹത്തോടൊപ്പം ഉണ്ടെന്ന സന്തോഷത്തോടെയായിരുന്നു മടക്കം. അവിടെ അദ്ദേഹത്തിന് എല്ലാ സന്തോഷവും ഉണ്ടാകട്ടെ’എന്ന് ഭാര്യ ഗബ്രിയേല കുറിച്ചു.

Top