നെയ്റോബി : അമേരിക്കൻ വന്യജീവി വിദഗ്ദ്ധൻ എസ്സമോണ്ട് ബ്രാഡ്ലി മാർട്ടിനെ കെനിയൻ തലസ്ഥാനമായ നെയ്റോബിയിലെ വീടിന് സമീപം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മാർട്ടിന്റെ കഴുത്തിന് പിന്നിൽ കുത്തേറ്റ മുറിവുണ്ടായിരുന്നു.സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
അതേസമയം വന്യജീവികളെ കൊന്നൊടുക്കുന്നതിനെതിരെ അദ്ദേഹം നടത്തിയ പോരാട്ടങ്ങളിൽ നിരവധി ശത്രുക്കളെ സൃഷ്ടിച്ചിട്ടുണ്ടെന്നും അത്തരത്തിലാണ് അന്വേഷണം നടക്കുന്നതെന്നും, സംശയിക്കപ്പെടുന്ന രീതിയിൽ ഇതുവരെ ആരെയും കണ്ടെത്തിയിട്ടില്ല അതിനാൽ മോഷണ ശ്രമമാണോയെന്ന് സംശയിക്കുന്നതായും കെനിയൻ പൊലീസ് വ്യക്തമാക്കി.
വന്യജീവികളുടെ സംരക്ഷണത്തിനായി തന്റെ ജീവിതം മാറ്റിവെച്ച മാർട്ടിൻ കണ്ടാമൃഗങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക പ്രതിനിധിയിൽ ഒരാളാണ്.


