ഓയില്‍ ടാങ്കറുമായി കൂട്ടിയിടിച്ച് അമേരിക്കന്‍ യുദ്ധക്കപ്പല്‍; പത്ത് നാവികരെ കാണാതായി

സിംഗപ്പൂര്‍: ലൈബീരിയന്‍ ഓയില്‍ ടാങ്കറുമായി അമേരിക്കന്‍ യുദ്ധക്കപ്പല്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പത്ത് നാവികരെ കാണാതായി.

സിംഗപ്പൂരിന്റെ കിഴക്കന്‍ തീരത്ത് നങ്കൂരമിടാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത് അഞ്ചു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

യു.എസ്.എസ് ജോണ്‍ മക്കൈന്‍ എന്ന അമേരിക്കന്‍ യുദ്ധക്കപ്പലാണ് ഓയില്‍ ടാങ്കറുമായി കൂട്ടിയിടിച്ചത്.

പ്രാദേശിക സമയം തിങ്കളാഴ്ച പുലര്‍ച്ചെ 5.24ഓടെയായിരുന്നു അപകടം. കാണാതായവര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്.

കൂട്ടിയിടിയില്‍ സിംഗപ്പൂര്‍ തുറമുഖത്തിനും കേടുപാടുകള്‍ പറ്റിയിട്ടുണെന്ന് അധികൃതര്‍ അറിയിച്ചു. അമേരിക്കല്‍ കപ്പലിനേക്കാള്‍ മൂന്നിരട്ടി ഭാരമുള്ള ടാങ്കറാണ് അപകടത്തില്‍ പെട്ടത്.

ഓയില്‍ ചോര്‍ന്നിട്ടില്ലായെന്നും ടാങ്കര്‍ ജീവനക്കാര്‍ സുരക്ഷിതരാന്നെന്നും അധികൃതര്‍ വ്യകത്മാക്കി.

അപകടത്തില്‍ കാണാതായവര്‍ക്കു വേണ്ടിയുള്ള അമേരിക്കന്‍ ഹെലികോപ്റ്ററുകളും സിംഗപ്പൂര്‍ നേവിയും മലേഷ്യന്‍ നാവികസേനയും സംയുക്തമായി നടത്തുന്ന തിരച്ചില്‍ പുരോഗമിക്കുകയാണ്.

Top